ഇങ്ങനെ ഒരു സംഭവം ട്വന്റി 20യിൽ ആദ്യം; സിംബാബ്വേ അടിച്ചൊതുക്കി
ഐസിസി ട്വന്റി20 ലോകകപ്പ് യോഗ്യത മത്സരത്തിൽ ഗാമ്പിയക്കെതിരെ സിംബാബ്വേക്ക് 290 റൺസിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത സിംബാബ്വേ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 344 റൺസാണ് നേടിയത്
ഐസിസി ട്വന്റി20 ലോകകപ്പ് യോഗ്യത മത്സരത്തിൽ ഗാമ്പിയക്കെതിരെ സിംബാബ്വേക്ക് 290 റൺസിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത സിംബാബ്വേ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 344 റൺസാണ് നേടിയത്.ട്വന്റി ട്വന്റിയിൽ ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന ടോട്ടൽ ആണിത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ എതിരാളികൾ 54 റൺസിന് പുറത്തായി.
സിംബാബ്വേക്കായി സിക്കന്ദർ റാസ സെഞ്ച്വറി നേടി. 43 പന്തിൽ 133 റൺസാണ് റാസ അടിച്ചെടുത്തത്. ഏഴു ഫോറുകളും 15 സിക്സുകളും ആണ് താരം നേടിയത്. റാസക്ക് പുറമെ മാരുമണി 62 റൺസും ക്ലിവ് മണ്ടനെ 53 റൺസും ബ്രെയിൻ ബെന്നറ്റ് 50 റൺസും നേടി വലിയ ടോട്ടൽ പടുത്തുയർത്തുന്നതിൽ നിർണായകമായി.
ഇതോടെ ട്വന്റി ട്വന്റിയുടെ ചരിത്രത്തിൽ ഇതുവരെ ഇല്ലാതിരുന്ന ഒരു ചരിത്രസംഭവം കൂടിയാണ് നടന്നത്. ആദ്യമായാണ് ട്വന്റി ട്വന്റിയിൽ ഒരു മത്സരത്തിൽ ടീമിലെ നാല് താരങ്ങളും 50+ റൺസ് സ്കോർ ചെയ്യുന്നത്.
സിംബാബ്വേ ബൗളിങ്ങിൽ മാവുറ്റ, എൻഗരാവ എന്നിവർ മൂന്നു വീതം വിക്കറ്റുകളും മദേവരെ രണ്ട് വിക്കറ്റുകൾ നേടി തിളങ്ങി.